ഓപ്പൺ സോഴ്സ് പ്രൈവസി ടെക്നോളജിയിലൂടെ സ്വതന്ത്രമായ ആവിഷ്ക്കാരം പരിരക്ഷിക്കുകയും സുരക്ഷിതമായ ആഗോള ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ ലക്ഷ്യം

ഓപ്പൺ സോഴ്സ് പ്രൈവസി ടെക്നോളജിയിലൂടെ സ്വതന്ത്രമായ ആവിഷ്ക്കാരം പരിരക്ഷിക്കുകയും സുരക്ഷിതമായ ആഗോള ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുക.

സ്വകാര്യതയ്ക്ക് ആദ്യ പരിഗണന

Signal Messenger എന്ന ഞങ്ങളുടെ ഫ്ളാഗ്ഷിപ്പ് ഉൽപ്പന്നത്തിൽ ഉപയോക്തൃ സ്വകാര്യതയ്ക്ക് പരമപ്രാധാന്യം നൽകുന്നു എന്നതിന് അർത്ഥം നിങ്ങളുടെ ഡാറ്റ ഞങ്ങളുടെ ഉൾപ്പെടെ ആരുടെയും കൈകളിൽ എത്തിച്ചേരാതെ "ഉത്തരവാദിത്തതോടെ" മാനേജ് ചെയ്യുന്നു എന്നാണ്.

ഓപ്പൺ സോഴ്‌സ്

ഓപ്പൺ സോഴ്‌സ് കമ്മ്യൂണിറ്റിയിലെ പ്രതിബദ്ധതയുള്ളൊരു അംഗമെന്ന നിലയിൽ ഞങ്ങളുടെ സാങ്കേതികവിദ്യ പ്രസിദ്ധീകരിക്കുകയും മറ്റ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും അത് ഉപയോഗിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ അറിവുകൾ പങ്കിടുകയും ചെയ്യുന്നു.

ലാഭേച്ഛയില്ലാതെയുള്ള പ്രവർത്തനം

Signal ഫൗണ്ടേഷൻ 501c3 വിഭാഗത്തിൽപ്പെടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ലാഭേച്ഛയില്ലാത്ത സ്ഥാപനം എന്ന വിളിപ്പേരിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്, ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഏതൊരു ബിസിനസ്സിനെയും പോലെ തന്നെ പുതുമകൾ കൊണ്ടുവരാനും വളർത്താനും ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിനും സാധിക്കുമെന്ന് തെളിയിക്കാനാണ് ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഫൗണ്ടേഷൻ + LLC

2012-ൽ ആരംഭിച്ച Signal Messenger-ന് പിന്തുണ നൽകാനാണ് 2018-ൽ Signal ഫൗണ്ടേഷൻ രൂപീകരിച്ചത്. ഫൗണ്ടേഷനിലൂടെ Signal-ന്റെ വളർച്ചയെയും നിലവിലെ ഓപ്പറേഷനുകളെയും പിന്തുണയ്ക്കാനും സ്വകാര്യ സംഭാഷണത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്താനും ഞങ്ങൾക്ക് സാധിച്ചു.

ലാഭത്തേക്കാൾ മുഖ്യം സ്വകാര്യത

പരസ്യദാതാക്കളോ നിക്ഷേപകരോ ഇല്ലാത്ത ലാഭേതര സ്ഥാപനമാണ് Signal, ഞങ്ങളുടെ സേവനം ഉപയോഗിക്കുകയും അതിന് മതിപ്പ് കൽപ്പിക്കുകയും ചെയ്യുന്ന ആളുകളെക്കൊണ്ട് മാത്രമാണ് ഇത് നിലനിൽക്കുന്നത്.

എന്തുകൊണ്ടാണ്ട് ഫൗണ്ടേഷൻ + LLC ഘടന?

Signal Messenger-ന്‍റെ ഭാഗമായാണ് ഞങ്ങൾ Signal ഫൗണ്ടേഷൻ സ്ഥാപിച്ചത്, വരും നാളുകളിൽ ഇതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്ന മറ്റ് പ്രോജക്റ്റുകൾ കെട്ടിപ്പടുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

എല്ലാവർക്കും സൗജന്യം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് Signal Messenger സൗജന്യ ആപ്പായി നിലനിർത്താൻ ഞങ്ങൾ ആശ്രയിക്കുന്നത് കമ്മ്യൂണിറ്റിയെ ആണ്. നിങ്ങൾക്ക് ഈ ലക്ഷ്യത്തെ പിന്തുണയ്ക്കാനാകുമോ?

ബോർഡ് അംഗങ്ങൾ

അമ്പാ കാക്കിന്റെ പോർട്രെയ്റ്റ്

Amba Kak

അമ്പാ കാക്ക് അഭിഭാഷകയും സാങ്കേതികവിദ്യാ നയ വിദഗ്ദ്ധയുമാണ്, വിവിധ രാജ്യങ്ങളിലുള്ള സർക്കാർ റെഗുലേറ്റർമാരെയും വ്യവസായ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും ഉപദേശിച്ചതിന്റെ ഒരു ദശാബ്ദത്തിലേറെ നീണ്ട അനുഭവ പരിചയം അവർക്കുണ്ട്. അവർ ഇപ്പോൾ, ന്യൂയോർക്കിലുള്ള പ്രമുഖ നയ ഗവേഷണ സ്ഥാപനമായ AI Now ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ സൈബർസെക്യൂരിറ്റി ആൻഡ് പോളിസി ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ സീനിയർ ഫെലോയുമാണ്.

യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനിൽ അമ്പ സീനിയർ അഡ്‌വൈസറായി സേവനം അനുഷ്ഠിച്ചിരുന്നു. വളർന്നു വരുന്ന സാങ്കേതികവിദ്യകൾ സംബന്ധിച്ച പ്രശ്നങ്ങളിൽ റെഗുലേറ്റർക്ക് ഉപദേശങ്ങൾ നൽകുകയായിരുന്നു അവരുടെ ജോലി. AI Now-ന് മുമ്പ് അവർ Mozilla-യിൽ ഗ്ലോബൽ പോളിസി അഡ്വൈസറായിരുന്നു. അവിടെയായിരുന്നപ്പോൾ ഡാറ്റാ സ്വകാര്യത സംബന്ധിച്ച നിയമങ്ങൾ, ഏഷ്യാ പെസഫിക്ക് മേഖലയിലേയും മറ്റും നെറ്റ്‌വർക്ക് ന്യൂട്രാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ സ്ഥാപനത്തിന്റെ ശക്തമായ നിലപാട് വികസിപ്പിച്ചെടുത്തത് അവരാണ്. അവർ നിലവിൽ Mozilla ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ഡയറക്റ്റേർസ് പ്രോഗ്രാം കമ്മറ്റിയിൽ അംഗമാണ്. ഇന്ത്യയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡീഷ്യൽ സയൻസസിൽ നിന്നാണ് അവർ ബിഎ എൽഎൽബി (Hons) നേടിയത്. പിന്നീട് അവർ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടുകയും (ബിസിഎൽ) അതിന് ശേഷം ഓക്‌സ്ഫർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസ് ഓഫ് ഇന്റർനെറ്റ് എന്ന വിഷയത്തിൽ എംഎസ്‌സി നേടുകയും ചെയ്‌തു. റോഡ്‌സ് സ്കോളർ ആയിട്ടാണ് അവർ ഓക്‌സ്ഫഡിൽ പഠിക്കാനെത്തിയത്.

ബ്രയൻ ആക്റ്റന്‍റെ ചിത്രം

Brian Acton

2009-ൽ മെസേജിംഗ് ആപ്പായ WhatsApp സ്ഥാപിച്ച സംരംഭകനും കമ്പ്യൂട്ടർ പ്രോഗ്രാമറുമാണ് ബ്രയൻ ആക്റ്റൺ. 2014-ൽ ആപ്പ് Facebook-ന് വിറ്റ ശേഷം ആക്റ്റൻ കമ്പനിയിൽ നിന്ന് പുറത്തേക്ക് പോന്നു. ഉപയോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്നതിലും ടാർഗറ്റഡ് പരസ്യം ചെയ്യലിലുമുള്ള വിയോജിപ്പുകൾ കൊണ്ട് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ഇത്. 2018 ഫെബ്രുവരിയിൽ മോക്സി മാർലിൻസ്പൈക്കുമായി ചേർന്ന് Signal ഫൗണ്ടേഷന് തുടക്കം കുറിക്കുന്നതിനായി തന്‍റെ സമ്പത്തിൽ നിന്ന് 50 മില്യൺ ഡോളർ അദ്ദേഹം നിക്ഷേപിച്ചു. സ്വകാര്യ ആശയവിനിമയങ്ങൾ ആക്സസിബിളും സുരക്ഷിതവും എങ്ങും നിറഞ്ഞു നിൽക്കുന്നതും ആക്കുന്നതിനുള്ള അടിസ്ഥാന ജോലികൾ ചെയ്യുന്നതിലാണ് Signal ഫൗണ്ടേഷൻ ശ്രദ്ധിക്കുന്നത്.

WhatsApp, Signal ഫൗണ്ടേഷൻ എന്നിവ ആരംഭിക്കുന്നതിന് മുമ്പ് ആക്റ്റൻ 25 വർഷത്തിലേറെ Apple, Yahoo, Adobe പോലുള്ള കമ്പനികളിൽ സോഫ്റ്റ്‌വെയർ ബിൽഡറായി ജോലി ചെയ്തിരുന്നു.

ജേയ് സുള്ളിവന്റെ പോർട്രെയ്റ്റ്

Jay Sullivan

ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ അഗ്രഗണ്യനാണ് ജേയ്. കൺസ്യൂമർ ടെക്നോളജി മേഖലയിൽ സീനിയർ പ്രോഡക്റ്റ് ആൻഡ് എൻജിനീയറിംഗ് ലീഡർഷിപ്പ് റോളുകളിൽ സുദീർഘമായ പശ്ചാത്തലം അദ്ദേഹത്തിനുണ്ട്. ഏറ്റവും ഒടുവിലായി അദ്ദേഹം Twitter-ൽ കൺസ്യൂമർ, റെവന്യൂ പ്രോഡക്റ്റുകളുടെ ജനറൽ മാനേജർ ആയിരുന്നു. എൻജിനീയറിംഗ്, പ്രോഡക്റ്റ്, ഡിസൈൻ, റിസർച്ച്, ഡാറ്റാ സയൻസ് ടീമുകളെയാണ് അദ്ദേഹം അവിടെ നയിച്ചത്. Twitter-ന് മുമ്പ് ജേയ് Facebook-ലായിരുന്നു. അവിടെ അദ്ദേഹം റിയാലിറ്റി ലാബ്സിന്റെ AI Assistant വികസിപ്പിക്കുകയും അതിന് ശേഷം Messenger, Instagram Direct എന്നിവയ്ക്ക് വേണ്ടി സ്വകാര്യത, ഇന്റഗ്രിറ്റി, സിസ്റ്റംസ് പ്രോഡക്റ്റ് ടീമുകളെ നയിച്ചു. ജേയ് Mozilla-യിൽ പ്രോഡക്റ്റ് SVP-യും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു. Firefox-ന്റെ പല പ്രധാനപ്പെട്ട റിലീസുകളും അക്കാലത്ത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടക്കുകയുണ്ടായി. ആളുകൾക്ക് ഓൺലൈനിൽ കൂടുതൽ ചോയ്‌സും നിയന്ത്രണവും നൽകുന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ വലിയ പ്രചാരകനുമായിരുന്നു അദ്ദേഹം.

ജേയ് ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനും കൂടിയാണ്, അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ Firefly Network-ൽ (Microsoft വാങ്ങി) എൻജിനിയറായും Oracle-ൽ എൻജിനിയറിംഗ് മാനേജരായും അദ്ദേഹം ജോലി ചെയ്‌തു.

യേൽ കോളജിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റ്ക്ക്‌സിൽ ബി.എസ് ബിരുദമുള്ള അദ്ദേഹം യുഎസിലെ നിരവധി പേറ്റന്റുകളിൽ കോ-ഇൻവെന്ററുമാണ്.

കാതറിൻ മേഹറിന്റെ പോർട്രെയ്റ്റ്

Katherine Maher

Wikipedia-യുടെ ഉടമസ്ഥതയുള്ള Wikimedia Foundation-ന്റെ മുൻ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്റ്ററുമാണ് കാതറിൻ മേഹർ. അവർ നിലവിൽ അറ്റ്ലാന്റിക് കൗൺസിലിലെ നോൺ-റെസിഡന്റ് ഫെലോയാണ്. സാങ്കേതികവിദ്യ, മനുഷ്യാവകാശങ്ങൾ, ജനാധിപത്യം എന്നിവയുടെ സംയോജനമാണ് അവരുടെ ഫോക്കസ്. Wikimedia-യ്ക്ക് മുമ്പ് അവർ Access Now എന്ന ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ഡയറക്റ്റർ ആയിരുന്നു. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ്, വേൾഡ് എക്കണോമിക് ഫോറം യംഗ് ഗ്ലോബൽ ലീഡർ, ട്രൂമാൻ നാഷ്ണൽ സെക്യൂരിറ്റി പ്രോജക്റ്റിലെ സെക്യൂരിറ്റി ഫെലോ എന്നീ നിലകളിൽ അവർ സേവനം അനുഷ്ഠിക്കുന്നു. സെന്റർ ഫോർ ടെക്നോളജി ആൻഡ് ഡെമോക്രസി, കൺസ്യൂമർ റിപ്പോർട്ട്, ഡിജിറ്റൽ പബ്ളിക് ലൈബ്രറി ഓഫ് അമേരിക്ക, അഡ്വഞ്ചർ സയന്റിസ്റ്റ്സ്, സിസ്റ്റംസ് ഡോട്ട് കോം എന്നിവയിൽ ഡയറക്റ്റർ ബോർഡ് അംഗമാണ് അവർ. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിലെ ട്രസ്റ്റിയുമാണ് അവർ. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിലെ വിദേശകാര്യ പോളിസി ബോർഡിലെ നിയമിത അംഗമാണ് അവർ, അവിടെ അവർ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് സാങ്കേതികവിദ്യാ നയങ്ങളിൽ ഉപദേശം നൽകുന്നു. 2005-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ കോളജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ നിന്ന് മിഡിൽ ഈസ്റ്റേൺ ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽ അവർ ബിരുദം നേടി. അതിന് മുമ്പ് അവർ ഈജിപ്റ്റിലെ കൈറോയിലുള്ള അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ അറബിക് ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്, സിറിയയിലെ ദമസ്ക്കസിലുള്ള Institut français d'études arabes de Damas (L'IFEAD) എന്നിവിടങ്ങളിലും പഠിച്ചിട്ടുണ്ട്.

മെറെഡിത്ത് വിറ്റ്‌റ്റേക്കറുടെ ചിത്രം

Meredith Whittaker

Signal-ന്‍റെ പ്രസിഡന്‍റും Signal ഫൗണ്ടേഷൻ ഡയറക്റ്റർ ബോർഡിലെ അംഗവുമാണ് മെറെഡിത്ത് വിറ്റ്‌റ്റേക്കർ.

ടെക്ക്, സ്പാനിംഗ് ഇൻഡസ്ട്രി, അക്കാദമിക്, സർക്കാർ മേഖലകളിൽ 17 വർഷത്തെ അനുഭവപരിചയമുണ്ട് അവർക്ക്. Signal-ൽ പ്രസിഡന്‍റാകുന്നതിന് മുമ്പ് NYU-ൽ മിൻഡേറൂ റിസർച്ച് പ്രൊഫസറായിരുന്നു അവർ. ഇത് കൂടാതെ അവർ സഹസ്ഥാപകയായ AI Now Institute-ൽ ഫാക്കൽറ്റി ഡയറക്റ്ററുമായിരുന്നു. ആഗോള AI നയത്തിന് രൂപം നൽകാനും ആധുനിക AI-യുമായി ബന്ധപ്പെട്ട നിരീക്ഷണ ബിസിനസ്സ് രീതികളിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ പൊതുജന ശ്രദ്ധ കൊണ്ടുവരുന്നതിനും ആവശ്യമായ ഇൻഡസ്ട്രിയൽ വിഭവങ്ങൾക്ക് ഊന്നൽ നൽകുന്നതിലേക്കും അവരുടെ ഗവേഷണങ്ങളും അക്കാദമിക് പ്രവൃത്തികളും സഹായിച്ചിട്ടുണ്ട്. NYU-ന് മുമ്പ് ഏതാണ്ട് ഒരു ദശാബ്ദത്തോളം അവർ Google-ൽ ജോലി ചെയ്തിരുന്നു. അവിടെ അവർ പ്രോഡക്റ്റ് ആൻഡ് എൻജിനീയറിംഗ് ടീമിനെ നയിക്കുകയും Google-ന്‍റെ ഓപ്പൺ റിസർച്ച് ഗ്രൂപ്പ് സ്ഥാപിക്കുകയും ഇന്‍ർനെറ്റ് പ്രകടനം സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ ഡാറ്റാ സ്രോതസ് ലഭ്യമാക്കുന്ന ഗ്ലോബലി ഡിസ്ട്രിബ്യൂറ്റഡ് നെറ്റ്‌വർക്ക് മെഷർമെന്‍റ് പ്ലാറ്റ്‌ഫോമായ M-ലാബിന്‍റെ സഹസ്ഥാപകയാകുകയും ചെയ്തു. Google-ൽ പല പ്രവർത്തനങ്ങൾക്കും അവർ നേതൃത്വം നൽകിയിരുന്നു. AI-യെക്കുറിച്ചുള്ള ആശങ്കകളും അത് വരുത്തി വച്ചേക്കാവുന്ന വിനകളും സംബന്ധിച്ച് കമ്പനിയുടെ പ്രതികരണം അപര്യാപ്തമായിരുന്നു എന്ന് ഉയർത്തിക്കാട്ടി പ്രതിഷേധിക്കുകയും Google-ൽ വാക്ക്ഔട്ട് നടത്തുകയും ചെയ്തതിലെ മുഖ്യ സൂത്രധാരിൽ ഒരാളായിരുന്നു അവർ. വൈറ്റ് ഹൗസ്, എഫ്‌സിസി, ന്യൂയോർക്ക് സിറ്റി, യൂറോപ്യൻ പാർലമെന്‍റ് തുടങ്ങിയ സർക്കാർ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾക്ക് സ്വകാര്യത, സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇന്‍റർനെറ്റ് നയം, മെഷർമെന്‍റ് എന്നിവയിൽ അവർ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. AI-യ്ക്കായുള്ള യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്‍റെ ചെയറിൽ സീനിയർ അഡ്വൈസറായും അവർ പ്രവർത്തിച്ചിരുന്നു.

Emeritus

മോക്സി മാർലിൻസ്പൈക്കിന്‍റെ ചിത്രം

Moxie Marlinspike

Signal സ്ഥാപകനാണ് മോക്സി മാർലിൻസ്പൈക്ക്.